ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു, നായികയാവുന്നത് അനുഷ്‌ക ശർമ

അഭിറാം മനോഹർ| Last Updated: വ്യാഴം, 6 ജനുവരി 2022 (11:53 IST)
മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ഛക്ദ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായികയായെത്തുന്നത്. .

മകൾ വാമികയുടെ ജനന ശേഷം അനുഷ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഛക്ദ എക്സ്പ്രസ്. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.നെറ്റ്ഫ്ലിക്സ് റിലീസായെത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം നടന്നത്.

ക്രിക്കറ്റ് ഒരു മതമാണെങ്കിൽ എന്തുകൊണ്ട് പുരുഷന്മാർ മാത്രം ദൈവങ്ങളാകുന്നു? എന്നാണ് പ്രമോ വീഡിയോയിൽ കുറിച്ചിരിക്കുന്ന വാക്കുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :