മരക്കാറിനൊപ്പം റിലീസ് പ്രഖ്യാപിച്ച നിവിന്‍പോളി ചിത്രം, 'തുറമുഖം' ഈ വര്‍ഷം എന്തായാലും തിയറ്ററുകളില്‍ ഉണ്ടാവില്ല, റിലീസ് മാറ്റി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (17:04 IST)

നേരത്തെ മരക്കാറിനൊപ്പം മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു തുറമുഖം. അതേദിവസം മാലിക്കും തീയറ്ററില്‍ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒ.ടി.ടിയില്‍ എത്തി. ഡിസംബര്‍ 24 ന് പ്രദര്‍ശനത്തിനെത്താനിരിക്കെ വീണ്ടും റിലീസ് തീയതി മാറ്റി തുറമുഖം.
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായി എത്തുന്ന തുറമുഖം ജനുവരി 7ന് പ്രദര്‍ശനത്തിനെത്തും.കെ.എം. ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :