തിലകനില്ലാത്ത എണ്‍പത്തിയാറാം പിറന്നാള്‍, ഓര്‍മ്മകളില്‍ സിനിമ ലോകം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂലൈ 2021 (10:36 IST)

മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. അദ്ദേഹത്തിന്റെ പിറന്നാളാണ് ഇന്ന്. തിലകനില്ലാത്ത എണ്‍പത്തിയാറാം ജന്മദിനം. അവസാന നിമിഷം വരെ സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച ജീവിതമായിരുന്നു സുരേന്ദ്രനാഥ തിലകന്റെത്.

1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആണ് തിലകന്‍ ജനിച്ചത്. കാലം ഇനിയും എത്ര ദൂരം സഞ്ചരിച്ചാലും അദ്ദേഹത്തിന്റെ ഒരുപിടി കഥാപാത്രങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും. സ്ഫടികത്തിലെ ചാക്കോ മാഷായും കീരിടത്തിലെ അച്യുതന്‍ നായരായായും മൂന്നാം പക്കത്തിലെ തമ്പിമുത്തശ്ശനും ഒക്കെയായി ഇവിടെ തന്നെ ഉണ്ടാകും തിലകന്‍.

2012 സെപ്തംബര്‍ 24നായിരുന്നു തിലകന്‍ യാത്രയായത്. ആ നടന്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍, ചില കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിരുന്നെങ്കില്‍ ഇപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :