തിലകന്‍ പ്രണയിച്ച ഹൂറി ഇപ്പോള്‍ ഇങ്ങനെ; ഏറ്റവും പുതിയ ചിത്രങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (10:20 IST)

ദുല്‍ഖര്‍ സല്‍മാനും തിലകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉസ്താദ് ഹോട്ടല്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം ആയി. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഉസ്താദ് ഹോട്ടല്‍ മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. തിലകന്റെ കരീം ഇക്കാ എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരീം ഇക്ക ഒരു കല്യാണ വീട്ടില്‍ പണിക്ക് പോയപ്പോള്‍ കറക്കിയെടുത്ത ഹൂറിയെ ഓര്‍മയില്ലേ? ആ നടി ഇപ്പോള്‍ എങ്ങനെയാണെന്ന് അറിയാമോ? നടി മാളവിക നായരാണ് കരീം ഇക്കയുടെ പ്രണയിനിയായി ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചത്. താരത്തിന്റെ പുതിയ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Thilakan and Malavika" width="600" />

മാളവിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. മുംബൈയിലാണ് താരം ജനിച്ചുവളര്‍ന്നത്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ, കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, പകിട തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, മലയാളം ഭാഷാചിത്രങ്ങളിലും സജീവമാണ് മാളവിക ഇപ്പോള്‍.

ഇന്ത്യന്‍ റുപ്പിക്കൊപ്പമോ അതിനും മുകളിലോ ആണ് ഉസ്താദ് ഹോട്ടലിലെ തന്റെ കഥാപാത്രം നില്‍ക്കുന്നത് ഷൂട്ടിങ് വേളയില്‍ തന്നെ തിലകന്‍ പറഞ്ഞിരുന്നു. മനുഷ്യരുടെ ജീവിതപരിസരങ്ങളുമായി ഏറ്റവും അടുത്ത കഥയാണെന്നും തനിക്ക് അഭിനയിക്കാന്‍ കൂടുതല്‍ സാധ്യതകളുണ്ടെന്നും തിലകന്‍ അന്ന് പറഞ്ഞിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് തിലകന്‍ ഉസ്താദ് ഹോട്ടലില്‍ അഭിനയിക്കുന്നത്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉസ്താദ് ഹോട്ടലിനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തിലകന്‍ തയ്യാറല്ലായിരുന്നു.


അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഉസ്താദ് ഹോട്ടല്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ദുല്‍ഖാര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. തിലകനും ദുല്‍ഖറും ഒരുമിച്ചുള്ള സീനുകളെല്ലാം വലിയ ശ്രദ്ധനേടി. നിത്യ മേനോന്‍ ആണ് ഉസ്താദ് ഹോട്ടലില്‍ നായികയായി അഭിനയിച്ചത്. സിദ്ധിഖ്, മണിയന്‍പിള്ള രാജു, മാമ്മുക്കോയ, ആസിഫ് അലി തുടങ്ങിയവരും ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :