1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. M.T. Vasudevan Nair Birthday

'അക്ഷരങ്ങളുടെ അക്ഷയഖനിയെ...';എംടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം

എം.ടി.വാസുദേവന്‍ നായര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടിയ്ക്ക് ഇന്ന് 88-ാം പിറന്നാള്‍.മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ 1933 ജൂലൈ 15-ാം തീയതി ആണ് ജനിച്ചത്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. മനോജ് കെ ജയന്‍, ഉണ്ണി മുകുന്ദന്‍, സുരേഷ് കൃഷ്ണ തുടങ്ങി നിരവധി പേരാണ് എംടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.
 
'അക്ഷരങ്ങളുടെ..,അക്ഷയഖനിയെ...,തുറന്നു,അനുഭവമാക്കി തീര്‍ത്ത..,അതുല്യ പ്രതിഭയ്ക്ക്..., ഗുരുനാഥന് ...ആദരണീയനായ..എം ടി സാറിന് ജന്മദിനാശംസകള്‍'- മനോജ് കെ ജയന്‍ കുറിച്ചു.