അനുബന്ധ വാര്‍ത്തകള്‍
- ജോണ്സന് നിങ്ങടെ മോനാണോ? അലന്‍സിയറിന്റെ 'അപ്പന്' കഥാപാത്രത്തിന്റെ മറുപടി, ശക്തമായ വേഷത്തില്‍ നടന്
- മൂന്നാം തവണയും 100 കോടി നേടുമോ ? ശിവ കാര്‍ത്തികേയന്റെ 'പ്രിന്‍സ്' ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്
- 'സര്‍ദാര്‍'പ്രതീക്ഷിച്ച കളക്ഷന്‍ നേടിയില്ലേ ? ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്
- പോലീസ് യൂണിഫോമില്‍ ലെന, മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍
- കാര്‍ത്തിയുടെ 'സര്‍ദാര്‍' എങ്ങനെയുണ്ട് ? ട്വിറ്റര്‍ റിവ്യൂ
Official Trailer| ത്രില്ലടിപ്പിച്ച് 'തേര്', ട്രെയിലര്‍ പുറത്ത്
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'തേര്' റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
എസ് ജെ സിനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'തേര്'. 32 ദിവസങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ പാലക്കാടിന്റെ ഗ്രാമഭംഗി ആസ്വദിക്കാനാകും.
കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
'ജിബൂട്ടി'ക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ - എസ്.ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അമിത് ചക്കാലക്കല്‍, ബാബുരാജ് എന്നിവര്‍ക്ക് പുറമേ, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സ്മിനു സിജോ, ആര്‍.ജെ നില്‍ജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, വീണ നായര്‍, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ, പ്രമോദ് വെളിയനാട്, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'തേര്' റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.