'സര്‍ദാര്‍'പ്രതീക്ഷിച്ച കളക്ഷന്‍ നേടിയില്ലേ ? ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (12:48 IST)
കഴിഞ്ഞദിവസം പ്രദര്‍ശനത്തിന് എത്തിയ കാര്‍ത്തി ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ചിത്രം തിരിച്ചു കയറുമെന്നും പ്രതീക്ഷിക്കുന്നു.

തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം 6.91 കോടി രൂപ ചിത്രം സ്വന്തമാക്കി.ലക്ഷ്മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിച്ചിരിക്കുന്നത്.ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് സിനിമയുടെ കേരളത്തിലെ വിതരണക്കാര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :