വില്ലന്‍ വേഷം ചെയ്യണം, ഫുള്‍ നെഗറ്റീവ് കഥാപാത്രം, പ്രണവ് വിനീത് ശ്രീനിവാസനോട് അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട് !

pranav mohanlal
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (13:51 IST)
pranav mohanlal
പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കുശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തും. ഹൃദയത്തിന് ശേഷം നീണ്ട ഇടവേളയെടുത്ത പ്രണവ് വീണ്ടും വിനീത് ശ്രീനിവാസിന്റെ സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്. നടന്‍ നിരവധി കഥകള്‍ കേട്ടെങ്കിലും അതിലൊന്നും 'എസ്' പറഞ്ഞില്ല. നായകനായി സ്‌ക്രീനില്‍ എത്തുന്നതിനേക്കാള്‍ പ്രണവ് ഇഷ്ടപ്പെടുന്നത് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

'അപ്പുവിന് ഇടയ്ക്ക് മറ്റ് സബ്ജക്ടുകള്‍ ഒക്കെ കിട്ടിയിരുന്നു. പക്ഷേ അവന് വേറൊരു രീതിയിലുള്ള വേഷങ്ങള്‍ ചെയ്യാനാണ് താല്പര്യം. വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ആദ്യ പകുതി കേട്ടപ്പോള്‍ തന്നെ അപ്പുവിനെ അത് നന്നായി വര്‍ക്കായി. അതിന് മുമ്പൊക്കെ എന്നോട് സംസാരിക്കുമ്പോള്‍ പറയുമായിരുന്നു എനിക്ക് ഇങ്ങനെ ഫുള്‍ നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ നന്നായിരിക്കും എന്ന്. ഞാന്‍ കരുതിയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷവുമായി ഞാന്‍ ചെല്ലുമ്പോള്‍ അവന് ഇഷ്ടമാകുമോ എന്ന്. കഥയില്‍ കുറിച്ച് നെഗറ്റീവ് ഷേഡ് ഉണ്ട്.പക്ഷേ അപ്പു ആഗ്രഹിക്കുന്ന ഒരു നെഗറ്റീവ് ഷേഡ് അല്ല.

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്താല്‍ കൊള്ളാമെന്ന ഒരു താല്പര്യമാണ്. എല്ലാ പടത്തിലും നല്ല കുട്ടിയായിട്ടാണല്ലോ ഉള്ളത്. അതൊന്ന് ബ്രേക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ആദ്യപകുതി കേട്ടപ്പോള്‍ തന്നെ അവന്‍ ഓക്കേ പറഞ്ഞു'- വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :