Aadujeevitham Collection: വേണ്ടിവന്നത് ഒരാഴ്ച മാത്രം, രാജുവേട്ടന് മുന്നിൽ ഭീഷമയും നേരും വീണു, ഇനി മുന്നിൽ 5 സിനിമകൾ മാത്രം

The Goat Life Official Trailer
The Goat Life Official Trailer
അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (10:56 IST)
2024 ഫെബ്രുവരി മാസം മുതല്‍ ഇന്ത്യന്‍ സിനിമയെ തന്നെ അമ്പരപ്പിക്കുകയാണ് മലയാളം സിനിമ. ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ തുടര്‍ച്ചയായി മികച്ച സിനിമകളാണ് മലയാളത്തില്‍ നിന്നും വരുന്നത്. പ്രേമലു,മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗത്തിന് ശേഷം പൃഥ്വിരാജിന്റെ ആടുജീവിതമാണ് ഇന്ത്യയാകെ ചര്‍ച്ചയാകുന്നത്. റിലീസായി വെറും 4 ദിവസത്തിനുള്ളില്‍ 50 കോടി ക്ലബിലെത്തിയ സിനിമ വാരാന്ത്യവും കഴിഞ്ഞതോടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വമ്പന്‍ ഹിറ്റുകളെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 28ന് റിലീസായ സിനിമ വെറും 7 ദിവസങ്ങള്‍ കൊണ്ട് മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒരാഴ്ചകൊണ്ട് ആഗോള ബോക്‌സോഫീസില്‍ നിന്നും 88 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. മലയാളത്തിലെ ശ്രദ്ധേയമായ വിജയങ്ങളായ്‌രുന്നു കണ്ണൂര്‍ സ്‌ക്വാഡ്,ആര്‍ഡിഎക്‌സ്,പര്‍വം,നേര് എന്നീ സിനിമകളുടെ റെക്കോര്‍ഡുകളാണ് ആടുജീവിതം മറികടന്നത്. നിലവില്‍ 5 സിനിമകള്‍ മാത്രമാണ് ആടുജീവിതത്തിന് മുന്നിലുള്ളത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ഒന്നാമതുള്ള പട്ടികയില്‍ 2018,പുലിമുരുകന്‍,പ്രേമലു,ലൂസിഫര്‍ തുടര്‍ങ്ങിയ സിനിമകളാണ് പിന്നാലെയുള്ളത്. അതില്‍ ലൂസിഫറിന്റെ കളക്ഷന്‍ ആടുജീവിതം അടുത്തുതന്നെ തകര്‍ക്കുമെന്ന് ഉറപ്പാണ്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ആടുജീവിതം ഇന്ത്യയെങ്ങുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയിരുന്നു. ബെന്യാമിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ബ്ലെസിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :