ഭാര്യ പ്രസവിച്ചത് 19 മണിക്കൂറുകള്‍ക്ക് ശേഷം,ലേബര്‍ റൂമില്‍ കരഞ്ഞുപോയ നിമിഷത്തെക്കുറിച്ച് ആര്‍ജെ മാത്തുക്കുട്ടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (11:15 IST)
നടനും അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി ജീവിതത്തിലെ സന്തോഷകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്കും ഭാര്യയും ഡോക്ടറുമായ എലിസബത്തിനും ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം മാത്തുക്കുട്ടി പങ്കുവെച്ചത്.ഭാര്യ എലിസബത്തിനൊപ്പം ലേബര്‍ റൂമില്‍ നടന്ന കാര്യങ്ങളെ കുറിച്ചും അച്ഛനായ നിമിഷത്തെക്കുറിച്ചും മാത്തുക്കുട്ടി എഴുതിയിരിക്കുകയാണ്.
മാത്തുക്കുട്ടിയുടെ വാക്കുകള്‍


' നീണ്ട എട്ട് മാസത്തെ കരുതലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ''ഇപ്പൊ വരും'' എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി ലേബര്‍ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതി കഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പണ്ട് ലുലു മാളിന് മുന്‍പുള്ള ബ്ലോക്കില്‍ കിടക്കുമ്പോള്‍, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് ''അളിയാ ഗൂഗിള്‍ മാപ്പില്‍ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും'' എന്ന് കോണ്‍ഫിഡന്‍സോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തില്‍ ഒരു product . അത് പിന്നെ കര്‍മ്മഫലം എന്ന് കരുതി ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകള്‍ നീണ്ട push and pull ന്റെ ഇടയില്‍, നിലക്കണ്ണു മിഴിച്ച് നില്‍ക്കുന്ന സര്‍വ്വ Hospital സ്റ്റാഫുകളോടും അവള്‍ അലറിപ്പറഞ്ഞത് എന്താണെന്നോ ? ''എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പന്‍ 12 മാസമാണ് അമ്മയുടെ വയറ്റില്‍ തന്നെ കിടന്നേ..''ന്ന്. സത്യം പറഞ്ഞാല്‍ കുട്ടി വരുന്നതിന് മുന്‍പേ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരഞ്ഞ്',-മാത്തുക്കുട്ടി സോഷ്യല്‍ മീഡിയയില്‍ എഴുതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :