'ലിയോ' മുതല്‍ 'ജയിലര്‍' വരെ: ഒ.ടി.ടി-യിലെ ഏറ്റവും ചെലവേറിയ അഞ്ച് തമിഴ് സിനിമകള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (10:29 IST)
ഒ.ടി.ടി-യിലെ ഏറ്റവും ചെലവേറിയ അഞ്ച് തമിഴ് സിനിമകള്‍ ഇതാ.
 
ലിയോ
'മാസ്റ്റര്‍' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിച്ച ചിത്രമാണ് 'ലിയോ'.പ്രീ-റിലീസ് ബിസിനസില്‍ മികച്ച വരുമാനം നേടി.'ലിയോ' ഡിജിറ്റല്‍ അവകാശം 120 കോടി രൂപയ്ക്ക് വിറ്റു പോയി.വിജയ് നായകനായി എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഒ.ടി.ടി ഡീലാണ് ഇത്.
 
ജയിലര്‍
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം 'ജയിലര്‍' എന്ന ചിത്രത്തിനായി രജനീകാന്ത് കൈകോര്‍ത്തു, ആക്ഷന്‍ എന്റര്‍ടെയ്നര്‍ മികച്ച അഭിപ്രായം നേടി.'ജയിലര്‍' ഡിജിറ്റല്‍ അവകാശം 100 കോടി രൂപയ്ക്ക് ഒരു ജനപ്രിയ പ്ലാറ്റ്ഫോം സ്വന്തമാക്കി.
 
പൊന്നിയിന്‍ സെല്‍വന്‍
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം രണ്ട് ഭാഗങ്ങളും 125 കോടി രൂപയ്ക്ക് വിറ്റു.
 
വാരിസ്
സംവിധായകന്‍ വംശി പൈഡിപ്പള്ളിയ്ക്കൊപ്പം വിജയ് ഒന്നിച്ച'വാരിസ്' എന്ന ചിത്രം വിജയമായി.വാരിസ് ഡബ്ബ് ചെയ്ത പതിപ്പുകളടക്കം 80 കോടി രൂപയ്ക്കാണ് ഡിജിറ്റല്‍ അവകാശം വിറ്റുപോയത്.
 
തുനിവ്
'തുനിവ്' എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ എച്ച് വിനോദുമായി അജിത്ത് മൂന്നാമതും ഒന്നിച്ചു. അജിത്ത് നായകനായ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം 65 കോടി രൂപയ്ക്ക് വിറ്റുപോയി.  
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :