D150: ഹിറ്റടിച്ചേ പറ്റു, ദിലീപിന്റെ 150മത് സിനിമ ഒരുക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍

D150, Dileep Movie
അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (11:23 IST)
D150, Dileep Movie
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയുടെ പൂജയും സ്വിച്ചോണ്‍ ചടങ്ങും നടക്കാവില്‍ നടന്നു. ദിലീപിന്റെ 150 മത് സിനിമയാകും ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം. തുടര്‍ച്ചയായി പരാജയങ്ങളാല്‍ വലയുന്ന ദിലീപിന് വീണ്ടും കളം പിടിക്കുവാന്‍ ഒരു ഹിറ്റ് സിനിമ സംഭവിച്ചേ തീരുകയുള്ളു. അവസാനമായി ഇറങ്ങിയ ദിലീപ് സിനിമകളെല്ലാം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ജനഗണമന,മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫാമിലി എന്റര്‍ ടൈനറായി ഒരുങ്ങുന്ന സീമയില്‍ സിദ്ദിഖ്,ബിന്ദു പണിക്കര്‍,മഞ്ജു പിള്ള,ധ്യാന്‍ ശ്രീനിവാസന്‍,ജോണി ആന്റണി തുടങ്ങി മികച്ച താരനിരയാണുള്ളത്. ഉപചാരപൂര്‍വം ഗുണ്ട ജയന്‍,നെയ്മര്‍ ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :