'റോയ്' റോഷാക്കിന് ശേഷം റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തു:സുരാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (14:36 IST)
സുരാജിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് റോയ്.റോഷാക്കിന് ശേഷം റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് സുരാജ് പറഞ്ഞു.റോഷാക്കിന്റെ വിജയം ചിത്രത്തിന് ഏറെ ഗുണം ചെയ്തെന്നും അല്ലായിരുന്നെങ്കില്‍ ചിത്രം ഇത്രത്തോളം ശ്രദ്ധിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'റോയ് റിലീസ് ആയത് കൃത്യ സമയത്താണ്. കുറച്ച് നേരത്തെയാണ് സിനിമ എത്തിയിരുന്നതെങ്കില്‍ ഒരുപക്ഷെ ഇത്രയധികം സംസാരിക്കപ്പെടില്ലായിരുന്നു. 'റോഷാക്ക്' പോലുള്ള സിനിമകള്‍ മലയാളത്തില്‍ സ്വീകരിക്കപ്പെട്ട കാലത്താണ് റോയ് വരുന്നത്. അതുകൊണ്ട് ഇതാണ് സിനിമയുടെ കൃത്യമായ സമയം'- സുരാജ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :