ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ 'ദി പ്രീസ്റ്റ്', മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മാര്‍ച്ച് 2021 (16:18 IST)

തിയറ്ററുകള്‍ തുറന്നിട്ട രണ്ടുമാസമായിട്ടും സൂപ്പര്‍താരങ്ങളുടെ സിനിമകളൊന്നും റിലീസ് ചെയ്തില്ലെന്ന പരാതിയിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആ പരാതികളെല്ലാം തീര്‍ത്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തി. ഹൗസ് ഫുള്‍ ഷോയുമായാണ് ചിത്രം മുന്നേറുന്നത്. ആദ്യപകുതി ഗംഭീരമായിയെന്ന പ്രതികരണങ്ങളാണ് സിനിമ കണ്ട ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. ചിത്രം വേറെ ലൈവല്‍ ആണെന്നും ചിലര്‍ പറയുന്നുണ്ട്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :