മമ്മൂട്ടിയുടേത് ജര്‍മ്മന്‍ ബ്രാന്‍ഡഡ് മാസ്‌ക്, വില കണ്ടെത്തി ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (14:58 IST)

താരങ്ങള്‍ വിവിധ പരിപാടികള്‍ക്കായി അണിയുന്ന ഡ്രസ്സുകളും വാച്ചുകളും ഉള്‍പ്പെടെയുള്ളവ ആരാധകര്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. കഴിഞ്ഞദിവസം 'ദി പ്രീസ്റ്റ്' റിലീസുമായി ബന്ധപ്പെട്ട് മെഗാസ്റ്റാര്‍ എത്തിയപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ പോയത് അദ്ദേഹത്തിന്റെ മാസ്‌ക്കിലേക്കാണ്. അല്ലെങ്കിലും മമ്മൂട്ടിയുടെ സ്‌റ്റൈല്‍ എന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഇതിന്റെ വില കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

ജര്‍മ്മന്‍ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസണ്‍ പ്രിന്റ് ബോസ് മാസ്‌കാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. 28 ഡോളര്‍ മുതലാണ് ഈ മാസ്‌ക്കിന്റെ വില തുടങ്ങുന്നത്.


മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവരും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :