അഭിറാം മനോഹർ|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (13:21 IST)
പ്രീസ്റ്റിൽ മമ്മൂട്ടിയാണെന്ന് കേട്ടതും മറ്റൊന്നും നോക്കിയില്ല അഭിനയിക്കാം എന്ന് പറയുകയായിരുന്നുവെന്ന് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ദ പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് മഞ്ജു ഇക്കാര്യം തുറന്ന് സംസാരിച്ചത്.
മമ്മൂക്കയുമായി അഭിനയിക്കാൻ സാധിച്ചതിനൊപ്പം തന്നെ വളരെയേറെ പ്രതീക്ഷയുള്ള ഒരു സിനിമയിൽ കൂടി ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം ഇരട്ടിയാണെന്ന് മഞ്ജു പറഞ്ഞു. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത ചിത്രത്തിൽ ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.