'വ്യൂഹം' റിലീസായി 32 വര്‍ഷം; ഓര്‍മ്മകളില്‍ സംവിധായകന്‍ സംഗീത് ശിവന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (16:04 IST)
സംഗീത് ശിവന്‍ ആദ്യമായി സംവിധാനം ചെയ്ത വ്യൂഹം റിലീസായി 32 വര്‍ഷം.രഘുവരന്‍, സുകുമാരന്‍, ക്യാപ്റ്റന്‍ രാജു, ബാബു ആന്റണി, ഉര്‍വ്വശി, രാജന്‍ പി. ദേവ്, പാര്‍വതി ജയറാം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍.
 
'വ്യൂഹം'ത്തിന് 32 വര്‍ഷം അരങ്ങേറ്റ ചിത്രം. സന്തോഷ് ശിവന്‍, ശ്രീകര്‍ പ്രസാദ്, സാഗ ഫിലിംസ്, മേനോന്‍ ചേട്ടന്‍, സുകുമാരന്‍, ഉര്‍വശി, രഘുവരന്‍ സിനിമ നിര്‍മ്മിക്കാനായി പ്രവര്‍ത്തിക്കുകയും സംഭാവന ചെയ്യുകയും ചെയ്ത എല്ലാവരും എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു'-സംഗീത് ശിവന്‍ കുറിച്ചു.
 
വ്യൂഹം തമിഴില്‍ കാവല്‍ അധികാരി എന്ന പേരില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 1983ല്‍ പുറത്തിറങ്ങിയ രുഗ്മയ്ക്ക് ശേഷം രഘുവരന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു വ്യൂഹം.
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :