മിസ്റ്ററി ത്രില്ലറുമായി ടോവിനോ തോമസ്,'വരവ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (17:29 IST)

ടോവിനോ തോമസ് തന്നെ പുതിയ ചിത്രമായ വരവ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി കൊണ്ടായിരുന്നു നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.


രാകേഷ് മണ്ടോടി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം
വടക്കന്‍ കേരളത്തില്‍ നടക്കുന്ന ഒരു കഥയാണ് പറയുന്നത്. മിസ്റ്ററി ത്രില്ലറാണ് 'വരവ്'. നാട്ടിന്‍ പുറത്തുള്ള മിത്തുകളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. പ്രീ-പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. ശ്രീനിവാസന്‍ സിനിമയില്‍ ഉണ്ടാകുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

പ്രണവ് മോഹന്‍ലാലിന്റെ ഹൃദയം എന്ന സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച വിശ്വജിത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് 'അരവിന്ദന്റെ അതിഥികള്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പതിയാറ എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :