കസേര ചുമന്ന് ബേസില്‍ ജോസഫ്, രസകരമായ പിറന്നാള്‍ ആശംസയുമായി ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (11:12 IST)

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ 31-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വേളയില്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്. രസകരമായ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് നടന്‍ ടോവിനോ തോമസും ബേസിലിന് ആശംസകള്‍ നേരുന്നു. കസേര ചുമന്ന് നടന്നു നീങ്ങുന്ന സംവിധായകനെയും കാണാം.

'ജന്മദിനാശംസകള്‍ ബേസില്‍ ജോസഫ്. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ'-ടോവിനോ തോമസ് കുറിച്ചു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ടോവിനോ തോമസ് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :