'മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം, ആദ്യ സൂചന നല്‍കി ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (10:56 IST)

ടോവിനോ തോമസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. മിന്നല്‍ മുരളിയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ തോമസ്.

ആദ്യ ഭാഗത്തിന് മികച്ച പ്രതികരണം ലഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു എന്നാണ് കേള്‍ക്കുന്നത്. നിലവില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി റിലീസ് ചെയ്യുന്ന പാന്‍-ഇന്ത്യന്‍ ചിത്രമായാണ് മിന്നല്‍ മുരളി. തൊണ്ണൂറുകള്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്.പ്രാദേശിക സൂപ്പര്‍ഹീറോയായി ടോവിനോ വേഷമിടും. മലയാളത്തില്‍ ഇത്തരത്തിലൊരു സിനിമ ആദ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :