അനുബന്ധ വാര്‍ത്തകള്‍
- 'സൗദി വെള്ളക്ക' ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രവുമായി ബിനു പപ്പു
- 'ജീവിതമാണ്';'സൗദി വെള്ളക്ക' ചിത്രീകരണം തുടങ്ങി
- ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി സംവിധായകന് തരുണ്‍ മൂര്‍ത്തി, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
- ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന് തരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്നു, ഷൂട്ടിംഗ് ഉടന്‍
- ലെന ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ഓളം ഷൂട്ടിംഗ് ആരംഭിച്ചു, പുതിയ വിവരങ്ങള്‍ ഇതാ
ഓപ്പറേഷന്‍ ജാവയ്ക്ക് കിട്ടിയ ആദ്യ പുരസ്‌കാരം, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
കോവിഡിന് ശേഷം ആദ്യമായി തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഓപ്പറേഷന്‍ ജാവ. വന്‍വിജയമായ ചിത്രം പിന്നീട് സീ ഫൈവിലൂടെ ഒ.ടി.ടി റിലീസ് ചെയ്തു. ഇപ്പോഴിതാ സിനിമയ്ക്ക് ആദ്യമായി പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
മമ്മൂട്ടി, സുരേഷ്‌ഗോപി, ഫഹദ് ഫാസില്‍, റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള പ്രമുഖര്‍ സിനിമയില്‍ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കി.