'ജീവിതമാണ്';'സൗദി വെള്ളക്ക' ചിത്രീകരണം തുടങ്ങി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (10:27 IST)

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഇക്കഴിഞ്ഞ ദിവസമായിരുന്നു ടൈറ്റില്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ലൈഫ് എന്ന് കുറിച്ചുകൊണ്ടാണ് ഷൂട്ടിംഗ് തുടങ്ങിയ വിവരം സംവിധായകന്‍ അറിയിച്ചത്. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥ പറയുന്ന സിനിമ കൂടിയാണിത്.


തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :