ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്നു, ഷൂട്ടിംഗ് ഉടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (11:16 IST)

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വീണ്ടുമെത്തുന്നു.സെപ്റ്റംബര്‍ 16ന് ചിത്രീകരണം ആരംഭിക്കും. തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.

തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്ന സിനിമ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാകും നിര്‍മ്മിക്കുക. ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ,ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :