1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tharun Moorthy New movie

'സൗദി വെള്ളക്ക' ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രവുമായി ബിനു പപ്പു

സൗദി വെള്ളക്ക
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ചെയ്യുന്ന അടുത്ത ചിത്രമാണ് സൗദി വെള്ളക്ക.സെപ്റ്റംബര്‍ 16ന് ചിത്രീകരണം തുടങ്ങിയ സിനിമയുടെ ലൊക്കേഷന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് നടന്‍ ബിനു പപ്പു. എറണാകുളത്താണ് നിലവില്‍ ടീം ചിത്രീകരണം നടത്തുന്നത്. താടി നരച്ച് തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രത്തെയാണ് ബിനു അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു.  
 
 തരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്ന സിനിമ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാകും നിര്‍മ്മിക്കുക. ഓപ്പറേഷന്‍ ജാവ പോലെ റിയലിസ്റ്റിക്ക് രീതിയില്‍ തന്നെയാകും ഈ ചിത്രവും ഒരുങ്ങുന്നത്.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ,ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ചുരുളി,ജെല്ലിക്കെട്ട് എഡിറ്റര്‍ മമ്മൂട്ടിയുടെ ചിത്രത്തിലും,എഡിറ്റിംഗ് എന്ന കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ പ്രതിഭയാണ് ദീപു ജോസഫെന്ന് പുഴു ടീം