രാധികയെ മുന്നിലിരുത്തി ശരത്കുമാറിന്റെ ആദ്യഭാര്യ പറഞ്ഞ വാക്കുകൾ; വീഡിയോ വൈറല്‍

2001-ലായിരുന്നു രാധികയുടെയും ശരത്കുമാറിന്റെയും വിവാഹം.

Sarathkumar, radhika sarathkumar, chaya devi, sarathkumar wife, ശരത്കുമാർ, രാധിക ശരത്കുമാർ, ഛായാദേവി, ശരത്കുമാറിൻ്റെ ഭാര്യ
രേണുക വേണു| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (11:01 IST)
radhika sarathkumar
മാധ്യമപ്രവർത്തകയായിരുന്ന ഛായാ ദേവിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ നടി രാധികയെ വിവാഹം ചെയ്യുന്നത്.
ശരത്കുമാറിന്റെ ആദ്യഭാര്യ ഛായാ ദേവിയും രണ്ടാം ഭാര്യയും നടിയുമായ രാധികയും ഒരു വേദിയിൽ ഒന്നിച്ചെത്തിയതും രാധികയെക്കുറിച്ച് ഛായ പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വേദിയിൽ സംസാരിക്കവേ രാധികയുടെ അഭിനയ മികവിനെയും വ്യക്തിത്വത്തെയും
വാനോളം പുകഴ്ത്തിയ ഛായാദേവി താൻ ദൂരദർശനില്‍ അവതാരികയായിരുന്ന സമയത്ത് രാധികയെ ഇന്‍റർവ്യു ചെയ്ത അനുഭവവും പങ്കുവെച്ചു. എല്ലാവിധ സ്നേഹത്തിനും പരിചരണത്തിനും, പിന്തുണയ്ക്കും നന്ദി അറിയാക്കാനും ഛായ ദേവി മറന്നില്ല.

"നിങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങൾ നിങ്ങളെ തന്നെ മറികടന്നുകൊണ്ടുള്ള മികച്ച പ്രകടനം കാഴ്ചവച്ചു കഴിഞ്ഞു. ദൂരദർശനിൽ അവതാരകയായിരുന്ന കാലത്ത് എനിക്ക് രാധിക മാമിനെ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ദയവായി എഴുന്നേറ്റു നിന്ന് ഇത് സ്വീകരിക്കണം. ഞങ്ങൾക്ക് ദീപാവലി സ്പെഷലായി വളരെ മനോഹരമായ ഒരഭിമുഖം ഉണ്ടായിരുന്നു. വളരെ മനോഹരമായ കുടുംബമാണ്. എല്ലാവിധ സ്നേഹത്തിനും പരിചരണത്തിനും, പിന്തുണയ്ക്കും നന്ദി. ഇവിടെ നിന്നുകൊണ്ട് തായ്കിഴവിക്ക് ഞാൻ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു"


2001-ലായിരുന്നു രാധികയുടെയും ശരത്കുമാറിന്റെയും വിവാഹം. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലെ പോരിനെക്കാൾ കാമറകൾക്ക് മുന്നിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രാധികയും ഛായയും. വരലക്ഷ്മിയെ കൂടാതെ പൂജ എന്ന ഒരു മകളുടെ കൂടി മാതാപിതാക്കളാണ് നടൻ ശരത്കുമാറും ഛായാ ദേവിയും. രാധികയ്ക്ക് ഒരു മകളും. തുടന്ന് ഇരുവരുടെയും വിവാഹ ശേഷം രാധികയ്ക്കും ശരത് കുമാറിനും ഒരു മകൻ കൂടി ജനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :