നടന്‍ മഹേഷ് ബാബുവിന്റെ അമ്മ മരിച്ചു

തെലുങ്കിലെ സൂപ്പര്‍സ്റ്റാറായിരുന്ന കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു

രേണുക വേണു| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (11:31 IST)

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ അമ്മയും തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യയുമായിരുന്ന ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം.

രാവിലെ ഒന്‍പത് മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മഹാപ്രസ്ഥാനില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. കുടുംബം പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.

തെലുങ്കിലെ സൂപ്പര്‍സ്റ്റാറായിരുന്ന കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്തു. പിരിഞ്ഞശേഷം മരണം വരെ ഒറ്റയ്ക്കാണ് ഇന്ദിരാദേവി ജീവിച്ചത്. മഹേഷ് ബാബുവിന്റെ സഹോദരന്‍ രമേഷ് ബാബു ഈയിടെയാണ് അന്തരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :