ജീവിതത്തില്‍ വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം,'ചാലക്കുടിക്കാരന്‍ ചങ്ങാതി' റിലീസായി 4വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (10:12 IST)

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സെന്തില്‍ കൃഷ്ണ. മിമിക്രി-ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്.2016ല്‍ പുറത്തിറങ്ങിയ എല്‍ ബി ഡബ്ല്യു ആണ് ആദ്യചിത്രം.വേദം,ഉത്തരം പറയാതെ, ലെച്ച്മി, വൈറസ്, ഉടുമ്പ്, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റെതായ ഒരു ഇടം ഉറപ്പിക്കുകയായിരുന്നു നടന്‍. 2018 സെപ്റ്റംബര്‍ 28ന് പുറത്തിറങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍.

സെന്തില്‍ കൃഷ്ണയുടെ വാക്കുകള്‍

സെപ്റ്റംബര്‍ 28 എന്റെ ജീവിതത്തില്‍ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം.. സിനിമ എന്ന എന്റെ സ്വപ്നങ്ങള്‍ക്ക് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയന്‍ സാറിനെ ഈ നിമിഷത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു... ഒപ്പം പ്രിയപ്പെട്ട മണിച്ചേട്ടനെയും.... എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥന്‍മാരെയും. ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛന്‍. എന്റെ ഉയര്‍ച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാര്‍. ബന്ധുക്കള്‍, ചങ്ക് സുഹൃത്തുക്കള്‍. എന്റെ നാട്ടുകാര്‍.ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാന്‍ അറിയാത്തതുമായ് സുഹൃത്തുക്കള്‍. റീലിസിങ് ദിവസം ഫ്‌ലെക്‌സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങള്‍ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കള്‍, മിമിക്രി, സീരിയല്‍ സിനിമ രംഗത്തെ കലാകാരന്മാരായ സുഹൃത്തുക്കള്‍, ലൊക്കേഷനില്‍ രാവിലെ ചെല്ലുമ്പോള്‍ ചിരിച്ച മുഖവുമായി ചൂട് ചായതരുന്ന പ്രോഡക്ഷനിലെ എന്റെ അനുജനമാര്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍,പ്രൊഡ്യൂസര്‍,മേക്കപ്പ്, കോസ്റ്റും, ആര്‍ട്ട്, യൂണിറ്റ്,ക്യാമറ ഡിപ്പാര്‍ട്‌മെന്റ് ,സ്‌ക്രിപ്റ്റ് റൈറ്റ്ര്‍, കോറിയിഗ്രാഫര്‍, എഡിറ്റര്‍ സഹസംവിധായകര്‍, ഡ്രൈവേഴ്‌സ്,PRO വര്‍ക്കേഴ്‌സ്,എന്റെ സഹപ്രവര്‍ത്തകരായ ആര്‍ട്ടിസ്റ്റുകള്‍,എന്റെ തെറ്റുകുറ്റങ്ങള്‍ കണ്ട് എന്നെ എന്നും സ്‌നേഹികുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നഎന്റെ പ്രിയപ്പെട്ട പ്രേക്ഷ്‌കര്‍.എല്ലാവരെയും ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസായി 4വര്‍ഷങ്ങള്‍ തികയുന്ന ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മിക്കുന്നു... ഇനിയുള്ള എന്റെ കലാ ജീവിതത്തിലും നിങ്ങളുടെ സ്‌നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിച്ചുകൊണ്ട് സ്വന്തം ശെന്തില്‍ കൃഷ്ണ

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :