'വിജയ്' എന്ന പേര് ഉപയോഗിക്കരുത്, മാതാപിതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (10:51 IST)

വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മാതാപിതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ്. തന്റെ പേര് ഉപയോഗിച്ചുകൊണ്ട് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനോ സമ്മേളനങ്ങള്‍ നടത്തുകയോ ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ചന്ദ്രശേഖര്‍, ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.

വിജയുടെ ഫാന്‍സ് അസോസിയേഷനായ 'വിജയ് മക്കള്‍ ഇയക്ക'ത്തെ നടന്റെ അച്ഛന്‍ പാര്‍ട്ടിയായി പ്രഖ്യാപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായി തന്റെ പേര് അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. ബന്ധുവായ പത്മനാഭനെ പാര്‍ട്ടി പ്രസിഡന്റായും ഭാര്യ ശോഭയെ ട്രഷററായും നിയമിക്കുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ആരും അതില്‍ അംഗത്വം എടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നടന്‍ കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :