രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം: മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ നടന്‍ വിജയ് കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (09:15 IST)
രാഷ്ട്രീയ പാര്‍ട്ടിരൂപീകരണത്തില്‍ മാതാപിതാക്കളടക്കമുള്ളവര്‍ക്കെതിരെ നടന്‍ വിജയ് കോടതിയില്‍. തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്ന 11പേരെ തടയണമെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ വിജയ് നല്‍കിയിരിക്കുന്ന ഹര്‍ജി. ഈ 11പേരില്‍ വിജയിയുടെ മാതാപിതാക്കളായ എസ്എ ചന്ദ്രശേഖറും ശോഭാ ചന്ദ്രശേഖറും ഉണ്ട്. ബാക്കിയുള്ളത് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണ്.

സെപ്റ്റംബര്‍ 27നാണ് മദ്രാസ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. അടുത്തമാസം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരാധക സംഘടന തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെയാണ് വിജയിയുടെ ഹര്‍ജി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :