അഡ്വാൻസ് വാങ്ങിയ ശേഷം കോൾ ഷീറ്റ് നൽകുന്നില്ല, 14 മുൻനിര താരങ്ങൾക്കെതിരെ തമിഴ് നിർമാതാക്കൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ജൂലൈ 2023 (17:38 IST)
പണം മുൻകൂറായി വാങ്ങിയശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി തമിഴ് സിനിമാ നിർമാതാക്കൾ. ജൂൺ 18ന് തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ ജനറൽ കമ്മിറ്റി യോഗത്തിൽ പുറത്തുവിട്ട പട്ടികയിൽ 14 താരങ്ങളാണുള്ളത്.

തമിഴിലെ മുൻനിര താരങ്ങളായ ചിമ്പു,വിശാൽ,വിജയ്സേതുപതി, എസ് കെ സൂര്യ,അഥർവ,യോഗി ബാബു തുടങ്ങിയ താരങ്ങളാണ് പട്ടികയിലുള്ളത്. താരങ്ങൾക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘവുമായി ചർച്ച നടത്തിയിരുന്നു. പത്ത് സുരക്ഷാ ജീവനക്കാരെ വീതം നിയമിച്ച് നിർമാതാവിൽ നിന്നും കൂടുതൽ പ്രതിഫലം വാങ്ങിയെന്ന പേരിൽ ലക്ഷ്മി റായിക്കും അമലാ പോളിനുമെതിരെ നടപടി വന്നേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :