അനുബന്ധ വാര്‍ത്തകള്‍
- ഒരുങ്ങുന്നത് വെട്രിമാരന് സ്റ്റൈല്‍ സിനിമയെന്ന് തമിഴ് മാധ്യമങ്ങള്‍, ആരാധകരെ ഞെട്ടിച്ച് രായന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
- 150 കോടി ക്ലബ്ബിലേക്ക് അടുത്ത് ആവേശം, കളക്ഷന്‍ റിപ്പോര്‍ട്ട്
- താഴേക്ക്....'നടികര്‍' കളക്ഷന്‍ റിപ്പോര്‍ട്ട്
- അവസാനം തിയേറ്ററിൽ ആളെ കൂട്ടി തമിഴ് സിനിമ, അരൺമനൈ 4 മൂന്ന് ദിവസം കൊണ്ട് നേടിയത്
- 'ആവേശം' 150 കോടി നേടുമോ? കളക്ഷന്‍ റിപ്പോര്‍ട്ട്
Kollywood 2024: കവിന്റെ സ്റ്റാര്‍ ഈ മാസം, ജൂണില്‍ തങ്കലാന് പിന്നാലെ ഇന്ത്യന്‍2, വേട്ടയ്യനും, തമിഴ് സിനിമ തിരിച്ചുവരുന്നു
Kollywood,Cinema
എന്നാല്‍ ഇപ്പോഴിതാ മെയ് മുതല്‍ തന്നെ തമിഴ് സിനിമയുടെ രാശി തെളിയുമെന്നാണ് വരാനിരിക്കുന്ന പുതിയ തമിഴ് സിനിമകളുടെ ലൈനപ്പ് തെളിയിക്കുന്നത്. പ്രധാനതമിഴ് താരങ്ങളെല്ലാം തന്നെ വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയിലാണ് നിലവില്‍ സിനിമകള്‍ ചെയ്യുന്നത്. ഈ സിനിമകളെല്ലാം തന്നെ 2024ന്റെ ആദ്യപകുതിക്ക് ശേഷമെ റിലീസ് ചെയ്യുകയുള്ളു എന്നതായിരുന്നു തിയേറ്ററുകളെ പ്രതിസന്ധിയിലാക്കിയത്. മെയ് 10ന് പുറത്തിറങ്ങുന്ന കവിന് സിനിമയായ സ്റ്റാറിന്റെ റിലീസോട് കൂടി തമിഴ് സിനിമ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് നിലവില്‍ ലഭിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തമിഴകത്ത് വലിയ വിജയം നേടിയ ദാദ എന്ന സിനിമയുടെ നായകനായ കവിനാണ് സ്റ്റാര്‍ സിനിമയിലെ നായകന്. ചിത്രത്തിന്റെ ട്രെയ്ലര് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സ്റ്റാറിന് പിന്നാലെ വിക്രം- പാ രഞ്ജിത് ചിത്രമായ തങ്കലാന് ജൂണ്‍ 13ന് തിയേറ്ററുകളിലെത്തും. ജൂലൈയില്‍ കമല്ഹാസന്- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ 2വും റിലീസാകുമെന്നാണ് കരുതുന്നത്. ശിവകാര്ത്തികേയന് സിനിമയായ അമരന് ഓഗസ്റ്റില്‍ എത്തിയേക്കും പിന്നാലെ സൂര്യ സിനിമയായ കങ്കുവ, രജനീകാന്ത് സിനിമയായ വേട്ടയ്യന് എന്നീ സിനിമകളും ഈ വര്‍ഷം തന്നെ റിലീസുണ്ടാകും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ദീപാവലി സമയത്ത് വിജയ് സിനിമയായ ഗോട്ടും റിലീസ് ചെയ്യുവാന്‍ സാധ്യതയേറെയാണ്.