ഒരുങ്ങുന്നത് വെട്രിമാരന്‍ സ്‌റ്റൈല്‍ സിനിമയെന്ന് തമിഴ് മാധ്യമങ്ങള്‍, ആരാധകരെ ഞെട്ടിച്ച് രായന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Dhanush,Raayan
അഭിറാം മനോഹർ|
Dhanush,Raayan
ധനുഷ് സംവിധായകനായി എത്തുന്ന പുതിയ സിനിമ രായന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ധനുഷ് തന്നെ നായകനായി എത്തുന്ന സിനിമയില്‍ വമ്പന്‍ മെയ്‌ക്കോവറിലാണ് താരമെത്തുന്നത്. ധനുഷിന് പുറമെ കാളിദാസ് ജയറാം,സുന്ദീപ് കിഷന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമ വെട്രിമാരന്‍ സിനിമകളെ പോലെ ശക്തമായ പ്രമേയം ഉള്‍ക്കൊള്ളുന്ന സിനിമയാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് തമിഴകത്തുള്ളത്.


നിത്യ മേനോന്‍,ദുഷറ വിജയന്‍, വരലക്ഷ്മി ശരത്കുമാര്‍, എസ് ജെ സൂര്യ,സെല്‍വരാഘവന്‍,പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. അപര്‍ണ ബാലമുരളിയും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. അധോലോക നായകനായി ഭൂതകാലമുള്ള ഒരു കുക്കായാണ് ധനുഷ് സിനിമയിലെത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ധനുഷിന്റെ സഹോദരന്മാരായാകും കാളിദാസും സുന്ദീപും എത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :