ക്ലൈമാക്‌സിനോട് അടുത്ത് എത്തും, അതും മരണ മാസ് ഗെറ്റപ്പില്‍; കമല്‍ഹാസനൊപ്പം വിക്രമില്‍ സൂര്യയും, കിടിലന്‍ അതിഥി വേഷമെന്ന് റിപ്പോര്‍ട്ട് !

രേണുക വേണു| Last Modified തിങ്കള്‍, 16 മെയ് 2022 (08:30 IST)

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. അതിനു പുറമേയാണ് സൂര്യയുടെ അതിഥി വേഷം. സംവിധായകന്‍ ലോകേഷ് തന്നെയാണ് ട്രെയ്‌ലര്‍ ലോഞ്ച് വേളയില്‍ ഇക്കാര്യം അറിയിച്ചത്.

സൂര്യയുടെ അതിഥി വേഷത്തെ കുറിച്ചുള്ള ചില വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് സൂര്യ എത്തുന്നത്. അതും വളരെ മാസ് ആന്റ് ക്ലാസ് സീന്‍ ആയിരിക്കും സൂര്യയുടേത്. എല്ലാവരേയും ഞെട്ടിക്കുന്ന ഗെറ്റപ്പിലായിരിക്കും സൂര്യ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയെന്നും വിക്രം സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നു. ചെന്നൈയില്‍ വെച്ചാണ് സൂര്യയുടെ ഭാഗം ഷൂട്ട് ചെയ്തത്.

രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ മൂന്നിനാണ് റിലീസ്. നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവരും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :