തകര്‍ത്താടി കമല്‍ഹാസന്‍,ആരാധകരുടെ കാത്തിരിപ്പിന് വിരാമം,വിക്രം ആദ്യ ഗാനം ഇന്ന് വൈകിട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 മെയ് 2022 (12:50 IST)

ആരാധകരുടെ കാത്തിരിപ്പിന് വിരാമം കമല്‍ഹാസന്‍ പാടിഅഭിനയിച്ച വിക്രമിലെ തകര്‍പ്പന്‍ ഗാനം ഇന്ന് വൈകുന്നേരം 7 മണിക്ക് പുറത്തിറങ്ങും. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്ന പാട്ടിന്റെ വരികള്‍ എഴുതിയതും പാടിയതും കമല്‍ തന്നെയാണ്.
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിക്രം'ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും. മെയ് 15 ന് ഓഡിയോ ലോഞ്ചിനൊപ്പം ട്രെയിലറും റിലീസ് ചെയ്യും, ചടങ്ങ് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :