കാളിദാസന്റെ ചിരിക്ക് പിന്നില്‍ കമല്‍ഹാസന്‍, കാര്യം നിസ്സാരം!

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 മെയ് 2022 (08:57 IST)

മലയാളത്തില്‍ പുറത്ത് തമിഴില്‍ കാളിദാസ് ജയറാം തന്റെ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞു. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം വിക്രം റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. ഫഹദ് ഫാസിലും വിജയ് സേതുപതിയും നരേനും സിനിമയിലുണ്ട്. ഇപ്പോഴിതാ കമലിന്റെയൊപ്പം ഒരു ചിരി ചിത്രം പങ്കുവച്ചുകൊണ്ട് കാളിദാസ് ജയറാം കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.


'അദ്ദേഹം പറഞ്ഞു കാളി''ദാസന്‍'' കമല്‍ ''ഹാസന്‍''-കാളിദാസ് കുറിച്ചു.
കമല്‍ഹാസന്റെ 'വിക്രം' ജൂണ്‍ 3 ന് റിലീസ് ചെയ്യും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ ജോലികള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചു. ട്രെയിലര്‍ മെയ് 15 ന് പുറത്തിറങ്ങും.ഗ്രാന്‍ഡ് ഇവന്റ് ദുബായില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചിത്രത്തില്‍ 'വിക്രം' എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ഡീ-ഏജിംഗ് ടെക്നോളജിയാണ് ടീം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.ചിത്രത്തില്‍ വിജയ് സേതുപതി നെഗറ്റീവ് റോളില്‍ എത്തുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :