സുരേഷ് ഗോപിയുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും ഒപ്പിയെടുക്കും, ചോദ്യം ചെയ്യാന്‍ വന്‍സന്നാഹങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (11:04 IST)
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ ആധുനിക സൗകര്യങ്ങള്‍ ഉള്ള മുറിയാണ്
കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച മുറിയില്‍ പോലീസ് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതിയില്‍ ഉണ്ടാവുന്ന ചെറിയ മുഖ ഭാവങ്ങളും ശബ്ദങ്ങളും നേരിയ ചലനങ്ങള്‍ പോലും പകര്‍ത്താനും അത് സൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്.

180° 4 അങ്കിള്‍ ക്യാമറയും അതിനോടനുബന്ധിച്ച ശബ്ദ ഉപകരണങ്ങളും റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയില്‍ ചോദ്യം ചെയ്യലിനായി ഒരുക്കിയിരിക്കുന്നത്. ഇത് ഓപ്പറേറ്റ് ചെയ്യുന്നത് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും പ്രതി പട്ടികയില്‍ ഉള്ള ആളും മാത്രമായിരിക്കും ചോദ്യം ചെയ്യല്‍ മുറിയില്‍ ഉണ്ടാക്കുക. മുറിക്ക് പുറത്ത് നടക്കുന്നത് എന്താണെന്ന് മുറിക്കകത്തു നിന്ന് കാണാനാക്കുമെങ്കിലും പുറത്തുള്ളവര്‍ക്ക് ചോദ്യം ചെയ്യുന്നത് കാണാന്‍ സാധിക്കില്ല.

നടക്കാവ് സ്റ്റേഷനില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു സംവിധാനം ഉള്ളത്.
വിവാദ സംഭവങ്ങളില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പോലീസ് സംവിധാനമാണ് ഇത്. വന്ദേ ഭാരത് ട്രെയിനിലാണ് സുരേഷ് ഗോപി കോഴിക്കോട് എത്തുക. അവിടെനിന്ന് പോലീസ് സ്റ്റേഷനിലേക്ക് സുരേഷ് ഗോപി പോകും. നവംബര്‍ 18നകം സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു സുരേഷ് ഗോപിക്ക് അയച്ച നോട്ടീസില്‍ പറയുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :