എന്റെ ഹൃദയത്തെ സ്പര്‍ശിച്ച സിനിമ, മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം: കുറിപ്പുമായി ജ്യോതിക

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (16:18 IST)
മമ്മൂട്ടിയുമായി അഭിനയിച്ച കാതല്‍ സിനിമയെ പറ്റിയുള്ള വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവെച്ച് നടി ജ്യോതിക. സിനിമയുടെ പേര് പോലെ തന്നെ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതായും ഷൂട്ടിംഗ് സമയത്ത് വളരെ നല്ല അനുഭവമാണ് തനിക്കുണ്ടായതെന്നും പറയുന്നു.

ഇതിഹാസ നായകനായ മമ്മൂട്ടി സാറിനും സംവിധായകന്‍ ജിയോബേബി എഴുത്തുകാരനായ ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ വളരെയധികം സന്തോഷം തോന്നുന്നതായും ഇന്‍സ്റ്റഗ്രാമില്‍ ജ്യോതിക കുറിച്ചു. റോഷാക്ക്,നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് കാതല്‍. ലാലു അലക്‌സ്,മുത്തുമണി,ചിന്നു ചാന്ദിനി തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :