തെങ്കാശി പട്ടണം, ഗോഡ്ഫാദർ പോലുള്ള സിനിമകൾ ഇപ്പോൾ വരുന്നില്ല,ആ വിടവ് നികത്താൻ ഗുരുവായൂരമ്പലനടയില്‍, പുതിയ സിനിമയെക്കുറിച്ച് ബേസിൽ ജോസഫ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (09:04 IST)
പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. മുഴുവൻ ചിത്രീകരണം അടുത്ത മാസത്തോടെ പൂർത്തിയാകും എന്നാണ് വിവരം . സിനിമയെക്കുറിച്ച് ബേസിൽ ജോസഫ് തന്നെ ചില സൂചനകൾ നൽകി.

ഗോഡ് ഫാദർ, തെങ്കാശിപ്പട്ടണം പോലുള്ള സിനിമകൾ ഇപ്പോൾ കാണുന്നില്ലെന്നും ആ വിടവ് നികത്തുന്ന തരത്തിലുള്ള ഫെസ്റ്റിവൽ കോമഡി എന്റർടൈൻമെന്റ് ആകും ഈ ചിത്രം എന്നും ബേസിൽ പറയുന്നു.

മലയാളത്തിൽ ഇപ്പോഴും കോമഡി ചിത്രങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും സിദ്ദിഖ്- ലാൽ ടീമൊരുക്കിയ ഗോഡ്ഫാദർ, റാഫി-മെക്കാർട്ടിൻ ടീമിന്റെ തെങ്കാശി പട്ടണം ഒക്കെ പോലത്തെ ഫെസ്റ്റിവൽ കോമഡി എന്റർടൈൻമെന്റ് ചിത്രങ്ങൾ കാണുന്നില്ലെന്നും, ആ വിടവ് നികത്തുന്ന തരത്തിലുള്ള ചിത്രമായിരിക്കും ഗുരുവായൂർ അമ്പലനടയിലെന്നും ബേസിൽ പറഞ്ഞു.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങൾ സിനിമയിൽ ഉണ്ടെന്നാണ് നടൻ പറയുന്നത്.ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.


അങ്കിത് മേനോൻ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും E4 എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :