റോഷനൊപ്പം ഷൈനും ബാലുവും,പൊട്ടിച്ചിരി സമ്മാനിക്കാൻ യുവ താരനിരയുടെ 'മഹാറാണി'

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (09:00 IST)
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'മഹാറാണി'.ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 24ന് ചിത്രം തിയേറ്ററുകളിൽ എത്തും.

മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇഷ്‌ക് എഴുതിയ രതീഷ് രവിയാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ തുടങ്ങിയവയാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

'ഒരു പുതിയ പൊട്ടിച്ചിരി സമ്മാനിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. മഹാറാണി നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'-സംവിധായകൻ മാർത്താണ്ഡൻ പറഞ്ഞിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :