ഇത് സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചുവരവ് ! സുരേഷ് ഗോപിക്ക് മുമ്പില്‍ നിരവധി ചിത്രങ്ങള്‍, ഒറ്റക്കൊമ്പന്‍ മുതല്‍ പേരിടാത്ത സിനിമകള്‍ വരെ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (15:15 IST)
സുരേഷ് ഗോപി സിനിമയില്‍ സജീവമാകുകയാണ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന് മുമ്പിലുള്ളത്. അക്കൂട്ടത്തില്‍ ആദ്യം പ്രേക്ഷകരിലേക്ക് എത്തുക ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ്. എന്നാല്‍ അതുകഴിഞ്ഞ് വരാനുള്ള ചിത്രങ്ങളുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്.

ഒറ്റക്കൊമ്പന്‍, ഹൈവെ 2 , മേ ഹൂം മൂസ തുടങ്ങി ഇതുവരെ പേര് പ്രഖ്യാപിക്കാത്ത ചിത്രങ്ങളുമുണ്ട്.എസ്. ജി 251, 252, 253, 254, 255 നീളുന്നു സിനിമകള്‍.സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചുവരവിനുളള സൂചനകളാണ് ഈ ചിത്രങ്ങള്‍ നല്‍കുന്നത്.


'മേ ഹൂം മൂസ' ചിത്രീകരണ തിരക്കിലായിരുന്നു സുരേഷ് ഗോപി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലപ്പുറത്തുകാരനായ മൂസ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :