അന്നും ഇന്നും മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍, വൈറല്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (09:07 IST)
വെള്ളിത്തിരയിലെ ഉയര്‍ച്ചതാഴ്ചകളിലൂടെ പോയി ഇന്നും വീഴാതെ മലയാള സിനിമയുടെ സൂപ്പര്‍താരങ്ങളായി അറിയപ്പെടുന്നത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരാണ്.മോളിവുഡ് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത നിമിഷങ്ങള്‍ അപൂര്‍വ്വം മാത്രം.


നടന്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പങ്കുചേര്‍ന്നു.


സുരേഷ് ഗോപിയും മമ്മൂട്ടിയും മോഹന്‍ലാലും പഴയ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും 'ട്വന്റി-ട്വന്റി' എന്ന സിനിമ അല്ലാതെ വേറൊരു ചിത്രത്തിലും മൂവരും പ്രധാനവേഷങ്ങള്‍ ഒരുമിച്ച് ചെയ്തിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :