1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Surekha Sikri

പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

സുരേഖ സിക്രി
പ്രശസ്ത ബോളിവുഡ് താരം സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018 ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.
 
സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സുരേഖ സിക്രി സജീവമായിരുന്നു.1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്.
പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരി കൂടിയാണ് സുരേഖ സിക്രി.
അടുത്ത ലേഖനം
ഈ നടനെ അനുകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്; അന്ന് മോഹന്‍ലാല്‍ പറഞ്ഞത്