Happy birthday Katrina Kaif |മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ബോളിവുഡ് താരം കത്രീന കൈഫിന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (08:59 IST)

ഒരുപാട് ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് സുന്ദരി കത്രീന കൈഫ്. നടിയുടെ 38-ാം ജന്മദിനമാണ് ഇന്ന്. രാവിലെ മുതലേ ആരാധകരും അടുത്ത സുഹൃത്തുക്കളും താരത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഹോങ്കോങ്ങില്‍ ജനിച്ച് ലണ്ടനില്‍ വളര്‍ന്ന കത്രീന ഇന്ന് ബോളിവുഡ് നടിയായി ലോകം അറിയപ്പെടുന്നു.ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തി മലയാളികളുടെ മനം കവര്‍ന്ന നടിയെക്കുറിച്ച് കൂടുതല്‍ വായിക്കാം.

ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുളള താരങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ആദ്യം തന്നെ ഉണ്ടാകും കത്രീന.2003 ല്‍ ബൂം എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം ബോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് നടി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ജ്വല്ലറി പരസ്യത്തിന്റെ മോഡലായാണ് കത്രീന ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. അതിലൂടെ സിനിമയിലേക്കും ചുവട് മാറ്റി.

നടിയുടെ ആദ്യ ചിത്രമായ ബൂം പരാജയപ്പെട്ടു. ഹിന്ദി ഡയലോഗ് ഡെലിവറിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പല വിമര്‍ശനങ്ങളും താരം ഏറ്റുവാങ്ങിയിരുന്നു. പിന്നീട് ഹിന്ദി ഉച്ചാരണം ശരിയായി പഠിച്ച് ഹിന്ദി സിനിമകളില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചു.

2019ല്‍ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തിലാണ് നടിയുടെ ഒടുവിലായ് പുറത്തിറങ്ങിയത് .അക്ഷയ് കുമാറിനൊപ്പം സൂര്യവംശി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :