'വീകം' റിലീസ് ഡിസംബറില്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയത് ഈ ഒ.ടി.ടി പ്ലാറ്റ്‌ഫോം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (12:58 IST)
ധ്യാന്‍ ശ്രീനിവാസിന്റെ പുതിയ സിനിമയാണ് 'വീകം'. ചിത്രം തിയേറ്ററുകളിലേക്ക്.ഡിസംബര്‍ 9 ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി.സീ കേരളം,സീ ഫൈവ് ആണ് റൈറ്റ്‌സ് സ്വന്തമാക്കിയത്.
 
'ഞാന്‍ നിര്‍മ്മിച്ച് ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിച്ച വീകം എന്ന സിനിമയുടെ Satellite & Digital അവകാശം ഏറ്റെടുത്ത Zee Keralam/ Zee5 ന് വീകം ടീമിന്റെ നന്ദി അറിയിക്കുന്നു . വീകം ഈ വരുന്ന ഡിസംബര്‍ 9 ന് തീയ്യറ്ററുകളില്‍ എത്തുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും പ്രതിക്ഷിക്കുന്നു'-ഷീലു എബ്രഹാം കുറിച്ചു.
 
ഒരു പൊലീസ് കഥയാണ് സിനിമ പറയുന്നത്. സാഗര്‍ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്
കൊച്ചിയായിരുന്നു .ഷീലു ഏബ്രഹാം, ഡയാനാ ഹമീദ്, ഡെയിന്‍ ഡേവിഡ്, ദിനേഷ് പ്രഭാകര്‍, അജു വര്‍ഗീസ്, ജഗദീഷ്, ജി സുരേഷ്‌കുമാര്‍, മുത്തുമണി, ബേബി ശ്രേയ, സുന്ദരപാണ്ഡ്യന്‍, ഡോ സുനീര്‍, സൂര്യ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ധനേഷ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :