'രഞ്ജി പണിക്കര്‍ക്ക് ഇങ്ങനെയുള്ള സിനിമ ചെയ്താല്‍ പോരേ'; ശ്രദ്ധനേടി 'സുഡോക്കു' വിലെ പ്രകടനം

രേണുക വേണു| Last Modified വെള്ളി, 24 ജൂണ്‍ 2022 (20:15 IST)

പ്രേക്ഷക ശ്രദ്ധ നേടി സുഡോക്കു N എന്ന ചിത്രത്തിലെ രഞ്ജി പണിക്കരുടെ പ്രകടനം. പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ പക്വതയോടെ തന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജി പണിക്കര്‍. ഒരു അഭിഭാഷകന്റെ വേഷത്തിലാണ് രഞ്ജി പണിക്കര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ ചിത്രത്തിനു സാധിച്ചെന്ന് നിരവധി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. അതില്‍ തന്നെ കയ്യടി കൂടുതല്‍ നേടിയത് രഞ്ജി പണിക്കരുടെ പ്രകടനമാണ്. രഞ്ജി പണിക്കര്‍ക്കൊപ്പം മണിയന്‍പിള്ള രാജുവും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. സി.ആര്‍.അജയകുമാര്‍ സംവിധാനം ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :