മേരി ആവാസ് സുനോ, കുറ്റവും ശിക്ഷയും: ഒടിടിയിൽ ഇന്ന് 4 റിലീസുകൾ

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (15:34 IST)
തിയേറ്ററുകളിലെ റിലീസുകളെ പോലെ ഒടിടി റിലീസുകളെയും വളരെ ആകാംക്ഷയോടെയാണ് ഇന്ന് സിനിമാ ആസ്വാദകർ കാത്തിരിക്കുന്നത്. തിയേറ്ററുകളിൽ വൻ വിജയങ്ങളായ സിനിമകൾ ഒടിടിയിലും മികച്ച വിജയങ്ങൾ സ്വന്തമാക്കുന്നത് ഇപ്പോൾ പതിവാണ്. ഒടിടിയിൽ നാല് പുതിയ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്.

അരുൺ വിജയും മകനും പ്രധാന വേഷങ്ങളിലെത്തുന്ന ഓ മൈ ഡോഗ്, ജയസൂര്യയുടെ മേരി ആവാസ് സുനോ,ആസിഫ് അലി രാജീവ് രവി ടീമിൻ്റെ കുറ്റവും ശിക്ഷയും മഹേഷ് ബാബുവിൻ്റെ തെലുങ്ക് ചിത്രം സർക്കാരു വാരിപാട്ട എന്നിവയാണ് പുതിയ ഒടിടി റിലീസുകൾ. സർക്കാരു വാരിപാട്ട ആമസോൺ പ്രൈമിലും മേരി ആവാസ് സുനോ ഹോട്ട്സ്റ്റാറിലും കുറ്റവും ശിക്ഷയും നെറ്റ്ഫ്ലിക്സിലും ഓ മൈ ഡോഗ് മനോരമ മാക്സിലുമാണ് ലഭ്യമാവുക. അജയ് ദേവ്ഗൺ അമിതാബ് ബച്ചൻ ചിത്രമായ റൺവേ 34ഉം ഇന്ന് റിലീസ് ചെയ്യുന്നുണ്ട്. ആമസോൺ പ്രൈമിലാണ് ചിത്രം ലഭ്യമാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :