1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sudev nair got married

Sudev Nair: നടൻ സുദേവ് നായർ വിവാഹിതനായി

Sudev Nair
Sudev Nair
ചലച്ചിത്ര താരം സുദേവ് നായര്‍ വിവാഹിതനായി. അമര്‍ദീപ് കൗറാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൂനെ ഫിലിം ഇന്‍സ്റ്റിസ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുദേവ് സൗമിക് സെന്‍ സംവിധാനം ചെയ്ത ഗുലാബ് ഗാങ്ങ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
 
മലയാളത്തില്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയെങ്കിലും അനാര്‍ക്കലി,എസ്ര,കായംകുളം കൊച്ചുണ്ണി,ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.
അടുത്ത ലേഖനം
ചുവപ്പില്‍ സുന്ദരിയായി അന്‍സിബ,ദൃശ്യം 2-ന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ച് നടി