നടി ശ്രീലീല ഇനി ഡോക്ടര്‍
മുംബൈ ഡി.വൈ പാട്ടീല്‍ സര്‍വകലാശാലയിലെ 2020 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീലീല
Sreeleela
മുംബൈ ഡി.വൈ പാട്ടീല്‍ സര്‍വകലാശാലയിലെ 2020 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീലീല. ശ്രീലീലയുടെ അമ്മ ബംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ്. അമ്മയുടെ പാത പിന്തുടര്‍ന്നാണ് നടി ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയത്.
2001ല്‍ അമേരിക്കയിലാണ് ശ്രീലീല ജനിച്ചത്. പഠിച്ചതും വളര്‍ന്നതും ബംഗളൂരുവിലാണ്. 2017-ല്‍ 'ചിത്രാംഗദ' എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു തുടക്കം. 2019-ല്‍ കന്നഡ ചിത്രം 'കിസ്സി'ലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഭഗവന്ത് കേസരി, ഗുണ്ടൂര്‍കാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി. 'പുഷ്പ 2'വിലെ 'കിസിക്' എന്ന ഗാനത്തിലൂടെയാണ് തെന്നിന്ത്യയാകെ തരംഗമായി മാറിയത്.