"അതെ, അൽപം തടി കൂടിയിട്ടുണ്ട്, ജീവിക്കാൻ അനുവദിക്കൂ"; വിമർശകരോട് പ്രിയമോഹൻ
"ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലങ്ങൾ കൊണ്ടാണത്"
priya mohan
"എന്റെ വിശേഷങ്ങൾ തിരക്കുന്നവർക്കും, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്കും വേണ്ടിയാണ് ഇത്. അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതുപോലെയാണ്. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം.
ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലങ്ങൾ കൊണ്ടാണത്. നിലവിൽ, ബാഹ്യസൗന്ദര്യത്തേക്കാൾ എന്റെ ആരോഗ്യത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. സമാധാനപ്പെടൂ. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ എത്രയോ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക"- പ്രിയ കുറിച്ചു
പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന 'ഫൈബ്രോമയാൾജിയ' എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് പ്രിയമോഹൻ വെളിപ്പെടുത്തിയിരുന്നു. 2023-ൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും അടുത്തിടെയാണ് പ്രിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്.