1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. jasmin about gabri

'എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്റെ കൂടെയുണ്ടാകും': ഗബ്രിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ജാസ്മിൻ

"നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു"

jasmin, gabri, jasmin bigboss, jasmin gabri, ജാസ്മിൻ, ഗബ്രി, ജാസ്മിൻ ബിഗ്ബോസ്, ജാസ്മിൻ ഗബ്രി
jasmin
കഴിഞ്ഞ ദിവസമാണ്, താൻ നേരിട്ട വലിയൊരു പ്രതിസന്ധിയെ കുറിച്ച് ഗബ്രി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വലിയൊരു അപകടത്തെ തുടർന്ന് ചികിത്സയിലാണ് താനെന്നും സുഖം പ്രാപിച്ചുവരികയാണെന്നുമാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗബ്രി കുറിച്ചത്.
 
ഇപ്പോഴിതാ, ഗബ്രിയ്ക്ക് ഒപ്പമുള്ള ജാസ്മിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലാവുകയാണ്. എന്തൊക്കെ സംഭവിച്ചാലും താൻ എപ്പോഴും കൂടെയുണ്ടാകും എന്നാണ് ജാസ്മിൻ സ്റ്റോറിയിൽ കുറിച്ചത്.
 
"നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ഓരോ ചുവടിലും നിനക്ക് കരുത്തുണ്ടാകട്ടെ. എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് ഓർക്കുക" 
 
ജനുവരി 26-നാണ് ​ഗബ്രിക്ക് അപകടമുണ്ടാവുന്നത്. തനിക്ക് ​ഗുരുതരമായൊരു അപകടം സംഭവിച്ചെന്നും അന്നുമുതൽ ജീവിതത്തിലെ വളരെ പ്രയാസപ്പെട്ടൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും എല്ലാവരുടെയും ​പ്രാർത്ഥനകൾ വേണമെന്നുമാണ് ​ഗബ്രി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
അടുത്ത ലേഖനം
നടൻ രൺവീർ സിങ്ങിന് വധഭീഷണി; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സംശയം, സുരക്ഷ ശക്തമാക്കി